ബീജിംഗ്: ചൈനയിൽ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്‌എംപിവി) പടരുന്നതായി റിപ്പോർട്ട്. ചൈനയിലെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട്നിറഞ്ഞിരിക്കുകയാണെന്നാണ്സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ വന്നിരിക്കുന്നത്. കൊവിഡ് വ്യാ പനം കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടപ്പോഴാണ് ഈ പുതിയവൈറസ്എത്തിയിരിക്കുന്നത്.
വൈറസ് ബാധയേറ്റ് നിരവധി മരണം സംഭവിച്ചതായും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നു.ഇൻഫ്ലുവൻസ,ഹ്യൂമൻമെറ്റാന്യൂമോവൈറസ്, കൊവിഡ് എന്നിങ്ങനെ ഒന്നിലേറെ വൈറസുകൾ ചൈനയിൽ പടരുന്നതായും രാജ്യത്ത് നിന്നുള്ള ചില എക്‌സ്ഹാൻഡിലുകളിൽ പോസ്റ്റ് വന്നിട്ടുണ്ട്.തിങ്ങിനിറഞ്ഞആശുപത്രികളിൽ മാസ്‌ക് ധരിച്ച് ചികിത്സയ്‌ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ്സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.കടുത്ത രോഗബാധയെ തുടർന്ന് ചൈനയിലെ ചില പ്രദേശങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാർത്തകളുണ്ട്. എന്നാൽ, ഈ വാർത്തകളൊന്നുംചൈനയോലോകാരോഗ്യ സംഘടനയോസ്ഥിരീകരിച്ചിട്ടില്ല.
അതേസമയം,ഉറവിടമറിയാത്തന്യുമോണിയകേസുകൾക്കായിനിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി ഒരു വാർത്താഏജൻസിറിപ്പോർട്ട് ചെയ്‌തു.14വയസിന് താഴെയുള്ള കുട്ടികളിലാണ് എച്ച്‌എംപിവി കേസുകൾ പടരുന്നതെന്നാണ് വിവരം. ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ്കൂടുതൽകേസുകളും റിപ്പോർട്ട്ചെയ്യുന്നത്. കൊവിഡിന്സമാനമായ രീതിയിൽ പടരുന്ന വൈറസാണ്എച്ച്‌എംപിവി.ശ്വസനേന്ദ്രിയസംവിധാനങ്ങളെബാധിക്കുന്നഅണുബാധയാണിത്.പ്രായമായവരുംകുട്ടികളും പ്രതിരോധശേഷി കുറഞ്ഞവരുമാണ് അപകട സാദ്ധ്യതാവിഭാഗത്തിലുള്ളത്.2001ലാണ്ന്യുമോവിരിഡേ ഗണത്തിൽപ്പെട്ട എച്ച്‌എംപിവിആദ്യമായി സ്ഥിരീകരിച്ചത്.നിലവിൽഹ്യൂമൻമെറ്റാന്യൂമോവൈറസിന് പ്രത്യേകചികിത്സയോവാക്‌സിനോലഭ്യമല്ലെന്നുംവിദഗ്ദ്ധർ പറയുന്നു.