കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ പുതുവസന്തം വിരിയിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി എന്ന എംഎച്ച്റഷീദ് അന്തരിച്ചു 57 വയസായിരുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കറുകപ്പള്ളി ജുമാമസ്ജിദിൽ. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനും
സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു.ഒരു തമിഴ് സിനിമയുള്‍പ്പടെ നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ടൂ കണ്‍ട്രീസ്, ചോക്ലേറ്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, വെനീസിലെ വ്യാപാരി, ഷെര്‍ലക് ടോംസ്, 101 വെഡ്ഡിങ്‌സ്, ഒരു പഴയ ബോംബ് കഥ, ആനന്ദം പരമാനന്ദം എന്നിവയാണ് ഷാഫി ഒരുക്കിയ ചിത്രങ്ങള്‍.ഹാസ്യത്തിന് നവീനഭാവം നല്‍കിയ സംവിധായകനായിരുന്നു ഷാഫി. ജയറാം നായകനായ വണ്‍മാന്‍ ഷോ ആയിരുന്നു ആദ്യചിത്രം.