പത്മപുരസ്‌കാരങ്ങള്‍; എം.ടിക്ക് പത്മവിഭൂഷണ്‍,പി.ആര്‍ ശ്രീജേഷിനും ശോഭനയ്ക്കും പത്മഭൂഷണ്‍.

ന്യൂഡല്‍ഹി: മലയാളത്തിന്റെ അഭിമാനമായ വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മരണാനന്തര ബഹുമതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പത്മഭൂഷണ്‍ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള എം.ടി കഴിഞ്ഞ ഡിസംബര്‍ 25നാണ് വിടവവാങ്ങിയത് മലയാളികളായ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിനും ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍. 19 പേര്‍ക്ക് പത്മഭൂഷണും 113 പേര്‍ക്ക് പത്മശ്രീയുമുണ്ട്. സുസുകി സ്ഥാപകന്‍ ഒസാമു സുസുകിക്ക് മരണാനന്തര ബഹുമതിയായി പ.ത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി(മരണാനന്തരം), തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ, തമിഴ്‌നടന്‍ അജിത് എന്നിവര്‍ക്ക് പത്മഭൂഷണും പ്രഖ്യാപിച്ചു. മുന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍, ഗായകന്‍ അരിജിത്ത് സിങ് എന്നിവര്‍ക്എന്നിവര്‍ക്ക് പത്മശ്രീയും ലഭിച്ചു..