ചരിത്ര നേട്ടവുമായി അത്യപൂർവമായ പാതയിൽ Pride Credit Co operative Society

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന  Pride  Credit Co Operative Society ക്കു National Co Operative Development  Corporation ൽ നിന്നും  100 കോടി രൂപ ഹ്രസ്വ കാല വായ്പ അനുവദിച്ചു. 2021ൽ പുതിയ ഭരണ സമിതി ചുമതല ഏറ്റത്തിന് ശേഷം നടത്തിയ ക്രിയാത്മകമായ പ്രവർത്തന മികവ് മൂലം ഉണ്ടായ ബിസിനസ് വളർച്ച, ചിട്ടയായ ലോൺ വിതരണം, സുതാര്യമായ ഓഡിറ്റ് സംവിധാനം എന്നിവ മുൻനിർത്തിയാണ് കേന്ദ്ര സഹകരണ മന്ദ്രാലയത്തിന്റെ കീഴിലുള്ള NCDC എന്ന കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം Pride Credit Society ക്കു വായ്പ അനുവദിച്ചത്. NCDC ഓഫീസിൽ

വെച്ച് Regional Director Sreedharan. N .C യും  Pride Credit Society ക്ക് വേണ്ടി Chairman Dr N. Sairam, CEO Shylesh C Nair, COO Pawsan Varghese എന്നിവർ ചേർന്ന് ധാരണ പത്രം ഒപ്പ് വെച്ചു.

 ഇന്ത്യയിൽ 16 സംസ്ഥാനങ്ങളിൽ പ്രവർത്തന അനുമതി ഉള്ള കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴ്യിൽ പ്രവർത്തിക്കുകയും 43ൽ പരം ബ്രാഞ്ചുകളും ഒരു ലക്ഷത്തിനടുത്തു മെമ്പർമാരുമുള്ള Pride Credit Society കഴിഞ്ഞ മുന്ന് വർഷമായി ലാഭകരമായി പ്രവർത്തിക്കുകയും 2024 ൽ നടന്ന വാർഷിക പൊതുയോഗത്തിൽ കേന്ദ്ര സഹ മന്ത്രി ശ്രീ സുരേഷ് ഗോപി

അവർകളുടെ സാന്നിധ്യത്തിൽ വെച്ചു മെമ്പർമാർക്ക് ഓഹരി മൂലധനത്തിനിന്മേൽ ലാഭാവിഹിതം കൊടുക്കുകയും ചെയ്ത സഹകരണ മേഖലയിലെ അപൂർവം പ്രസ്ഥാനങ്ങളിൽ ഒന്ന് ആണ്. കഴിഞ്ഞ സാമ്പത്തിക വർഷം Banking Frontiers in association with NAFCUB, Lucknow വച്ചു നടത്തിയ National Co operative Conclave ൽ മികച്ച Credit Growth, മികച്ച Audit Report എന്നിവക്കുള്ള അവാർഡ് Pride Credit Society  ആണ് കരസ്തമാക്കിയത്.

2027ൽ 3000 കോടി രൂപയുടെ ബിസിനസ്സും 5 ലക്ഷം മെമ്പര്മാരുമുള്ള സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ചതും സുതാര്യവും ലാഭകരവും ആയി പ്രവർത്തിക്കുന്ന സമൂഹത്തിലെ സകല മേഖലകളിലും സാന്നിദ്യം ഉറപ്പിക്കുന്ന ഒരു സഹകരണ പ്രസ്ഥാനം ആയി മാറുക എന്നതാണ് പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റിയുടെ ലക്ഷ്യം എന്ന് സൊസൈറ്റിയുടെ CEO ശ്രി ശൈലേഷ് സി നായർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു