സമസ്തജനറൽസെക്രട്ടറിപ്രൊഫസർകെ.ആലിക്കുട്ടിമുസ്‌ലിയാർഅന്തരിച്ചു

മലപ്പുറം: സമസ്തജനറൽ സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടിമുസ്‌ലിയാർഅന്തരിച്ചു.81വയസായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം തിരൂര്‍ക്കാട്ടെവസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം നാളെ (24-07-2026 വെള്ളി) രാവിലെ 10 ന്തിരൂർക്കാട് ജുമാമസ്ജിദ്ഖബർസ്ഥാനിൽ.

2016ല്‍ചെറുശ്ശേരിസൈനുദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസഹാജിയുടെയുംമാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്‌ലിയാര്‍ 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.

ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍അവതരിപ്പിച്ചും ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെഅന്താരാഷ്ട്രസമ്മേളനത്തില്‍പങ്കെടുത്തിട്ടുമുള്ള ആലിക്കുട്ടി മുസ്‌ലിയാര്‍നിലവില്‍മുസ്‌ലിം വേള്‍ഡ് ലീഗിലെ ഇസ്‌ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ മെംബര്‍ കൂടിയാണ്. 1978ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനുകീഴിയില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ്ഫോറിന്‍ലാംഗ്വേജസ് യൂനിവേഴ്‌സിറ്റിയുടെ സിലബസ് രൂപീകരണ കമ്മിറ്റിയിലുംഅംഗമായിട്ടുണ്ട്.

പിതാമഹനായ കുന്നത്ത് ആലിഹാജിയിൽനിന്നാണ് പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. 1952ൽ ദർസീ രംഗത്തേക്ക് കടന്നു. ഇരുമ്പുഴി തെക്കുംമുറി ജുമാമസ്‌ജിദിൽപെരിന്തൽമണ്ണ സൈതാലി മുസ്‌ലിയാർ,പുത്തനങ്ങാടി ജുമാമസ്‌ജിദിൽ വളപുരം കെ.ടി മുഹമ്മദ് മുസ്‌ലിയാർ, അരിപ്ര ജുമാമസ്‌ജിദിൽഅബ്ദുൽ ഖാദിർ എന്ന കായി മുസ്‌ലിയാർ,പടിഞ്ഞാറ്റുമുറി ജുമാമസ്‌ജിദിൽ പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാർ എന്നിവർക്കു കീഴിൽ ദർസ് പഠനം.

1964ൽ പട്ടിക്കാട്ജാമിഅ: നൂരിയ്യയിൽഉപരിപഠനത്തിനായി ചേർന്നു. നാലുവർ ഷം അവിടെ പഠനംനടത്തി.താഴെക്കോട് കുഞ്ഞലവിമുസ്‌ലിയാർ, ശംസുൽഉലമാ ഇ.കെ അബൂബക്ർ മുസ്‌ലി യാർ,കോട്ടുമലഅബൂബക്കര്‍ മുസ്‌ലിയാർ എന്നിവർഗുരുനാഥന്മാരായിരുന്നു.1968ൽജാമിഅയിൽനിന്ന്പഠനംപൂർത്തിയാക്കിയശേഷംമീനാർകുഴിയിൽ ദർസ് ആരംഭിച്ചു. ശേഷം ചെമ്മങ്കടവിൽ മുദരിസായി. 1979ൽ പട്ടിക്കാട്ജാമിഅനൂരിയ്യയിൽ മുദരിസായി നിയമിതനായി. 2003ൽ പ്രിൻസിപ്പലായിതെരഞ്ഞെടുക്കപ്പെട്ടു. 2013ൽ കാസര്‍കോട് ഖാളിയായി നിയമിക്കപ്പെട്ടു.1986ലാണ്സമസ്തകേന്ദ്രമുശാവറയിൽ അംഗമായത്.

2003 മുതല്‍ 2006 വരെ കേരള കേരള ഹജ്ജ് കമ്മിറ്റിചെയര്‍മാനായിരുന്ന അദ്ദേഹം 2006 മുതല്‍ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റിവൈസ്ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മന്ത്രിയല്ലാത്ത ഒരാള്‍ ചെയര്‍മാന്‍ പദവിയില്‍ ആദ്യമായി എത്തുന്നത് ആലിക്കുട്ടിമുസ്‌ലിയാരാണ്. എസ്.വൈ.എസ് ജന.സെക്രട്ടറിയായി 1992 മുതല്‍ 2016 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതല്‍ സംസ്ഥാനമുസ്‌ലിം ഓര്‍ഫനേജ്കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. അല്‍ മുഅല്ലിം, അല്‍ നൂര്‍ മാസികകള്‍, സുന്നി അഫ്കാര്‍ ചീഫ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.