കടുവയുടെ ആക്രമണത്തിൽവയനാട്ടിൽ ആദിവാസി സ്‌ത്രീക്ക് ദാരുണാന്ത്യം മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ

വയനാട്: മാനന്തവാടി പഞ്ചാരകൊല്ലിയിൽ ആദിവാസി യുവതി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വനംവകുപ്പ് താത്കാലിക വാച്ചർ ആയ അച്ഛപ്പൻ്റെ ഭാര്യ രാധ ആണ് കൊല്ലപ്പെട്ടത്. കാപ്പി പറിക്കാൻ പോവുന്നതിനിടെ സ്വകാര്യ വ്യക്തിയുടെകാപ്പിത്തോട്ടത്തിൽ വച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്.ജനവാസ മേഖലയിൽ നിന്ന് മാറി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വനഭാഗത്തായാണ് ആക്രമണം ഉണ്ടായത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ്. വനം വകുപ്പും പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി ഒ ആർ കേളു സ്ഥലത്തെത്തി. മന്ത്രിക്കെതിരെ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.