കോഴിക്കോട്: ഹൃദയത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ
ചികിത്സയ്ക്കു മാത്രമായി സ്ട്രക്ടറൽ ഹാർട്ട് ആൻഡ് വാൽവ് ഡിസീസസ് കേന്ദ്രം മേയ്ത്രയിൽ പ്രവർത്തനം ആരംഭിച്ചു. മേയ്ത്ര ഹോസ്പിറ്റൽ കമ്യൂണിറ്റി സെന്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സുപ്രസിദ്ധ ചലച്ചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഹൃദയഘടനയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ അതിനൂതന ചികിത്സാ രീതികളായ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇമ്പ്ലാന്റേഷൻ (TAVI/TAVR) മിട്രാക്ലിപ്പ് (MitraClip) തുടങ്ങിയ ചികിത്സകൾ ഇതോടെ കേരളത്തിലും ലഭ്യമാവുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളുമായും. അയൽ സംസ്ഥാനങ്ങളുമായും വിദേശ രാജ്യങ്ങളുമായും ശക്തമായ ഗതാഗത ബന്ധങ്ങളുള്ള കോഴിക്കോടിന്റെ ഭൗമശാസ്ത്രപരമായ സ്ഥാനം. ഒരു അന്താരാഷ്ട്ര ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിന് സ്വാഭാവികമായും അനുയോജ്യമാണ്. ലോകമെമ്പാടും ഘടനാപരമായ ഹൃദ്രോഗങ്ങൾ വർധിച്ചുവരുന്ന ഒരു സ്ഥിതിവിശേഷം നിലവിലുള്ളതിനാൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ സഞ്ചരിച്ച് എത്തിച്ചേരാവുന്ന സ്ഥലത്ത് തന്നെ ഇങ്ങനെയൊരു കേന്ദ്രം സജ്ജീകരിക്കുന്നത് സമയോചിതമായ ചുവടുവയ്പാണ്.
അതിനൂതനമായ ചികിത്സാ സൗകര്യങ്ങളോടൊപ്പം അനുഭവസമ്പത്തുള്ള ഡോക്ടർമാരുടെയും ടെക്നീഷ്യന്മാരുടെയും പങ്കാളിത്തം. സഹാനുഭൂതിയോടെയുള്ള പരിചരണം. രോഗി കേന്ദ്രീകൃതമായ സമീപനം എന്നിവ മേയ്ത്രയുടെ ചികിത്സാ സമീപനത്തെ വ്യത്യസ്തമാക്കുന്നു. പ്രോഗ്രാമിന് നേതൃത്വം നൽകുന്ന ഡോ. ഷഫീഖ് മാട്ടുമ്മലും ഡോ അനിൽ സലീമും പതിറ്റാണ്ടുകളുടെ ചികിത്സാനുഭവങ്ങൾ നേടിയവരാണ്. 150-ൽ പരം ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇമ്പ്ലാന്റേഷൻ (TAVI) ഉൾപ്പെടെ ഘടനാപരഹൃദ്രോഗങ്ങൾക്കുള്ള 1000-ത്തിലധികം സങ്കീർണ്ണമായ ചികിത്സാക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കി ഹൃദ്രോഗ ചികിത്സയിൽ നിരവധി നാഴികക്കല്ലുകൾ ഇവരുടെ പിന്നിട്ട സേവനം വിലമതിക്കാനാവാത്തതാണ്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും. മറ്റു വിദേശരാജ്യങ്ങളിലും TAVI ചികിത്സ തുടങ്ങുന്നതിനു നേതൃത്വം നൽകുന്ന ഡോ. ഷഫീഖ് മാട്ടുമ്മൽ, വിവിധ തരം TAVI വാൽവുകൾ ഉപയോഗിക്കുന്നതിൽ പ്രത്യേക പരിശീലനം നേടുകയും, TAVI ചികിത്സ പരിശീലനം നൽകുന്നതിൽ അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.മേയ്തയിലെ ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് ഇസ്ലാന്റേഷൻ (TAVI) ചികിത്സയുടെ വിജയനിരക്ക് 99 ശതമാനത്തിനു മുകളിലാണ്. ഘടനാപരഹൃദ്രോഗ പരിചരണത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമായി മാറുന്നതിനുള്ള മേയ്ത്രയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നത് ഏറ്റവും മികച്ച രീതിയിൽ തന്നെ രോഗികൾക്ക് അവർ പ്രതീക്ഷിക്കുന്ന ചികിത്സാഫലം നൽകുവാൻ സാധിക്കുന്നു എന്ന വസ്തുതയാണ്.
കേരളത്തിലെ ആദ്യത്തെ സ്ട്രക്ടറൽ ഹാർട്ട് ആൻഡ് വാൽവ് ഡിസീസസ് സെന്റർ ആരംഭിക്കുന്നതിലൂടെ കോഴിക്കോടിന്റെ ആരോഗ്യസംരക്ഷണ പ്രവർത്തന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന് മേയ്ത്ര ഹോസ്പിറ്റൽ ചെയർമാൻ ശ്രീ ഫൈസൽ ഇ കൊട്ടിക്കോളൻ പറഞ്ഞു. പറഞ്ഞു. “ഹൃദ്രോഗചികിത്സയിലെ അതിനൂതന സംവിധാനങ്ങൾ ഇവിടെ എത്തിക്കുന്നതിലൂടെ, ഈ നാടിനും നാട്ടുകാർക്കും ലോകോത്തര നിലവാരത്തിലുള്ള പരിചരണം പ്രാപ്യമാക്കുക എന്ന മേയ്ത്ര യുടെ ലക്ഷ്യത്തിലേക്ക് ഒരു ചുവട് കൂടി അടുക്കുകയാണ് ഈ കേന്ദ്രം രോഗികളുടെ ജീവിത നിലവാരം ഉയർത്തുക മാത്രമല്ല. ഈ പ്രദേശത്തിനും കേരളത്തിനും ഹൃദയാരോഗ്യ പരിചരണത്തിൽ പുതിയ നിലവാരം സ്ഥാപിക്കുകയും ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ട്രക്ടറൽ ഹാർട്ട് ആൻഡ് വാൽവ് ഡിസീസസ് സെന്ററിനു തുടക്കം കുറിക്കുന്നതിലൂടെ ലോകോത്തര വൈദഗ്‌ധ്യവും നൂതന സാങ്കേതികവിദ്യകളും ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിലൂടെ മേയ്തയുടെ ചികിത്സാ നിലവാരം കൂടുതൽ മികച്ച നിലയിലേക്ക് . ഉയരുകയും ഏറ്റവും മികച്ച പരിചരണം തന്നെ മേയ്ത്ര യെ ആശ്രയിക്കുന്ന രോഗികൾക്ക് നൽകുന്നതിനു സാധിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു മേയ്ത്ര സി.ഇഒ ശ്രീ നിഹാജ് ജി. മുഹമ്മദ് അഭിപ്രായപ്പെട്ടു.
സ്ട്രക്ച്ചറൽ ഹാർട്ട് ഡിസീസസിന് മാത്രമായുള്ള ചികിത്സാ കേന്ദ്രം കോഴിക്കോട് സ്ഥാപിതമാകുന്നതിലൂടെ ഇന്ത്യയിലെ ആരോഗ്യ പരിപാലന ഒരു നിർണായക മാറ്റത്തിന് നാന്ദി കുറിക്കുകയാണ്. സമാനതകളില്ലാത്ത വൈദഗ്ധ്യം, തെളിയിക്കപ്പെട്ട പ്രവർത്തനമികവ്. വൈദ്യശാസ്ത്രം മുന്നോട്ട് നയിക്കുന്നതിനുള്ള ഇച്ഛാശക്തിയും അർപ്പണബോധവും കൈമുതലാക്കി. ഇന്ത്യൻ ഹൃദ്രോഗ ചികിത്സയുടെ ശ്രദ്ധാകേന്ദ്രമാക്കി കോഴിക്കോടിനെ മാറ്റുന്നതിനുള്ള പരിവർത്തന യാത്രയ്ക്കാണ് മേയ്ത്ര ഹോസ്പിറ്റൽ കേരളത്തിലെ ആദ്യത്തെ സെന്റർ ഫോർ സ്ട്രക്ച്ചറൽ ഹാർട്ട് ആൻഡ് വാൽവ് ഡിസീസ് സ്ഥാപിക്കുന്നതിലൂടെ നാന്ദി കുറിക്കുന്നത്.