വി.ഡി. സതീശന് പിന്തുണയുമായി ബിജെപി; മുസ്‌ലിം ലീഗിന്റെ ഭീഷണി അംഗീകരിക്കാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗും ഘടക സംഘടനകളും മുഖ്യമന്ത്രിക്കെതിരെ സമ്മർദം ചെലുത്തുന്നത് ആശങ്കാജനകമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച പരാമർശത്തിനെതിരെ വി.ഡി. സതീശൻ സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പ്രതികരണം. സർക്കാരിന്റെ നിലപാടുകൾ ഭരണഘടനയോടായിരിക്കണം, വോട്ട് ബാങ്ക് രാഷ്ട്രീയത്തോടല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.