യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി വയനാട്ടിൽ;ഭർത്താവിന്പിന്നാലെ ഭാര്യയും അറസ്റ്റിൽ

​വ​യ​നാ​ട് :​ ​ ​വെ​ള്ള​മു​ണ്ട​ ​വെ​ള്ളി​ലാ​ടി​യി​ൽ​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​യെ​ ​കൊ​ല​പ്പെ​ടു​ത്തി ​മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കിയ ​ ​സം​ഭ​വ​ത്തി​ൽ​ ​ദ​മ്പ​തി​ക​ൾ​ ​അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ​ഹ​റാ​ൻ​പുർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​മു​ഹ​മ്മ​ദ് ​ആ​രി​ഫ്,​ ​ഭാ​ര്യ​ ​സൈ​ന​ബ് ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​

സ​ഹ​റാ​ൻ​പുർ​ ​സ്വ​ദേ​ശി​യാ​യ​ ​മു​ഖീം​ ​അ​ഹ​മ്മ​ദ് ​ആ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​ഭാ​ര്യ​യു​മാ​യി​ ​മു​ഖീ​മി​ന് ​ബ​ന്ധ​മു​ണ്ടെ​ന്ന​ ​സം​ശ​യ​ത്തി​ലാ​ണ് ​കൊ​ല​പാ​ത​കം.​ വെ​ള്ളി​ലാ​ടി​യി​ലെ​ ​ ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് ​ വി​ളി​ച്ചു​വ​രു​ത്തി ​ ​ക​ഴു​ത്തി​ൽ​ ​തോ​ർ​ത്ത് ​മു​റു​ക്കി​യാ​ണ് ​കൊ​ന്ന​ത്.മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി ബാഗുകൾ ഓട്ടോയിൽ കയറ്റിവലിച്ചെറിയുകയായിരുന്നു.​ ​കൊ​ല​യ്ക്ക് ​ഭാ​ര്യ​ ​ഒ​ത്താ​ശ​ ​ചെ​യ്തു​വെ​ന്നാ​ണ് ​പൊ​ലീ​സ് ​ക​ണ്ടെ​ത്ത​ൽ.​ ​ ക്വാ​ർ​ട്ടേ​ഴ്സി​ൽ​ ​ര​ക്തം​ ​തു​ട​ച്ച് ​ശു​ചീ​ക​രി​ച്ച​ത് ​ആ​രി​ഫും​ ​സൈ​ന​ബും​ ​ചേ​ർ​ന്നാ​യി​രു​ന്നു .പു​തു​താ​യി​ ​വാ​ങ്ങി​യ​ ​ക​ത്തി​കൊ​ണ്ട് ​മൃ​ത​ദേ​ഹം​ ​അ​റു​ത്തു​മാ​റ്റി​ ​ബാ​ഗു​ക​ളി​ലാ​ക്കി​ ​മാ​ലി​ന്യ​മെ​ന്ന​ ​ വ്യാ​ജേ​ന​യാ​ണ് ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​ക​യ​റ്റി​ ​മൂ​ളി​ത്തോ​ട് ​പാ​ല​ത്തി​ന് ​സ​മീ​പം​ ​ഉ​പേ​ക്ഷി​ച്ച​ത്.​ ​ സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് പൊലീസിനെ

വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ കഷണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. ഒരു ബാഗ് പാലത്തിനടിയിൽ തോടിന്റെ കരയിലും മറ്റൊന്ന്റോഡരികിലുമാണ് ഉണ്ടായിരുന്നത്. ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​സു​രേ​ഷ്‌​കു​മാ​റാ​ണ് ​കേ​സ് ​അ​ന്വേ​ഷി​ച്ച​ത്.