കെ​എ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി; നാ​ല് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി നാ​ല് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ല​പ്പു​ഴ ക​ള​ർ​കോ​ടു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കേ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ ഫീസ്

കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതൽ 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കിയ തീരുമാനം നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ്…

ബോഗയ്ന്‍വില്ല ഡിസംബര്‍ 13 മുതല്‍ ഒടിടിയില്‍

അമല്‍ നീരദ് സംവിധാനം ചെയ്ത് ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ബോഗയ്ന്‍വില്ല ഒടിടിയിലേക്ക് എത്തുകയാണ്. ഡിസംബര്‍ 13 മുതല്‍ സോണി ലൈവ് പ്ലാറ്റ്‌ഫോമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഭീഷ്മപര്‍വ്വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്ന്‍വില്ല…

നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി. അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. പ്രതികളെ ചോദ്യം ചെയ്ത കസ്റ്റംസിനോട്…

ശബരിമലയില്‍ കാനന പാതയില്‍ നിയന്ത്രണം

മഴ കനത്തതോടെ ശബരിമലയില്‍ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം. വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

തമിഴ്‌നാട്ടിൽ പ്രളയക്കെടുതി; 13 മരണം

തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം, 9 ജില്ലകളില്‍ സ്കൂള്‍ അവധി, 10 ട്രെയിനുകള്‍ റദ്ദാക്കിചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 13 ആയി. തിരുവണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് രാവിലെ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടങ്ങി. ഒൻപത് ജില്ലകളില്‍…

കുറഞ്ഞ തുകയ്ക്കു 15 ലക്ഷത്തിൻ്റെ ആരോഗ്യ ഇൻഷുറൻസ്

കോഴിക്കോട്: കുറഞ്ഞ തുകയ്ക്ക് ആരോഗ്യ ഇൻഷുറൻസുമായി തപാൽ വകുപ്പ്. പ്രതിവർഷം വെറും 899 രൂപയ്ക്കാണ് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത്. തപാൽ വകുപ്പിനു കീഴിലുള്ള ഇന്ത്യ പോസ്‌റ്റ് പേയ്മെന്റ്റ്സ് ബാങ്ക് (ഐപിപിബി) അക്കൗണ്ട് ഉള്ളവർക്കാണ് ഈ പോളിസിയിൽ…

കനത്തമഴ; കാസർഗോഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ മുന്നറിയിപ്പിന്റെയും ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.അംഗൻവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയാണ് അവധി. മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

37-ാം വയസ്സിൽ അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിക്രാന്ത് മാസി ആരാധകരെ ഞെട്ടിച്ചു

37-ാം വയസ്സിൽ അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിക്രാന്ത് മാസി ആരാധകരെ ഞെട്ടിച്ചു: ‘ഇത് വീണ്ടും കാലിബ്രേറ്റ് ചെയ്ത് വീട്ടിലേക്ക് പോകാനുള്ള സമയമാണ്’.2025 ന് ശേഷം താൻ അഭിനയത്തിൽ നിന്ന് വിരമിക്കുമെന്ന് ഇൻസ്റ്റാഗ്രാമിലെ കുറിപ്പിലൂടെ അറിയിച്ചപ്പോൾ വിക്രാന്ത് മാസ്സി ആരാധകരെ ഞെട്ടിച്ചു.…

പുഷ്പ-2 ടിക്കറ്റുകൾക്ക് തീവില

പുഷ്പ-2 ടിക്കറ്റുകൾക്ക് തീവില,ഡൽഹിയിൽ 2400, മുംബൈയിൽ 2100;ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂൾ’ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആകാംക്ഷയിലാണ് പ്രേക്ഷകർ. ഡിസംബർ അഞ്ചിന് വേൾഡ് വൈഡ് റിലീസാവുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ഇതിനോടകം പലയിടങ്ങളിലും വിറ്റുപോയിക്കഴിഞ്ഞു. ഇപ്പോഴിതാ,…

onwin