
മോസ്കോ: ഒന്നാമതാക്കാനുള്ള നയങ്ങളാണ് നരേന്ദ്രമോദി നടപ്പാക്കിയിട്ടുള്ളതെന്ന് പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമം ആഗോളതലത്തില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വികസനത്തിനുള്ള സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മോദി സ്വീകരിച്ചിട്ടുള്ള നയങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പുതിന്‍ പറഞ്ഞു. റഷ്യയുടെ നിര്‍മാണശാലകള്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ ഞങ്ങള്‍ തയാറെടുക്കുകയാണെന്നും ഇതിന്റെ ആദ്യ ചുവടുവയ്പ്പായി റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റ് ഇന്ത്യയില്‍ 20 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി കഴിഞ്ഞെന്നും പുതിന്‍ പറഞ്ഞു. മോസ്‌കോയില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പുതിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്.
*