അഡ്വക്കേറ്റ് റോയിയുടെ അഭിഭാഷക ജീവിതത്തിൽ ഏറെ വെല്ലുവിളികളും കോളിളക്കങ്ങളും സൃഷ്‌ടിച്ച കേസുകളാണ് സൂര്യനെല്ലി, വിതുര, എസ്എംഇ, പൂവരണി എന്നീ പീഡനകേസുകൾ. കുറ്റമാരോപിക്കപ്പെട്ട പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിച്ച ആ ദീർഘകാല നാളുകളിൽ അദ്ദേഹം നേരിട്ടത് മാനസികവും ബൗദ്ധികവും ശാരീരികവും സാമ്പത്തികവുമായ വെല്ലുവിളികൾ ആയിരുന്നു…

ദി ന്യൂസ് ടൈം മാഗസിൻ സ്പെഷൽ കറസ്പോണ്ടന്റ് ഡോ: എലൈൻ നടത്തിയ അഭിമുഖ സംഭാഷണത്തിൽ നിന്ന്

 ഒരു വിശേ ഷപ്പെട്ട ലേഖനമെഴുതുന്നതിനെ കുറിച്ച് ഇത്തിരി തലപുകഞ്ഞുള്ള ആലോചന ഞങ്ങളെ കൊണ്ടെത്തിച്ചത് കോ ട്ടയത്താണ്.

സ്ഥിരം ലേഖനങ്ങൾക്ക് പകരം ഇത്തവണ ഒരു എസ് ക്ലൂസിവ് ഇന്റർവ്യൂ ആണ്. അഡ്വക്കേറ്റ് റോയിയുമായുള്ള ഇന്റർവ്യൂ. നാമെല്ലാവരെയും പോലെ സാധാരണക്കാരിൽ സാധാരണക്കാരൻ. വേഷത്തിലും ഭാവത്തിലും സംസാരത്തിൽ പോലും സരളനായ തനി നാട്ടിൻപുറത്തുകാരൻ.പക്ഷേ ഈ പറഞ്ഞ ലാളിത്യത്തിനും അപ്പുറത്തു അദ്ദേ ഹത്തെ ആദരണീയനാക്കുന്നത് അദ്ദേഹത്തിൻ്റെ ബുദ്ധി കൂർമ്മതയും തന്റെ പ്രവർത്തനമേഖലയിൽ അദ്ദേഹം പ്രകടിപ്പിച്ച സ്തുത്യർഹമായ മികവുമാണ്.

അഡ്വക്കേറ്റ് റോയിയുടെ ജീവചരിത്രം അദ്ദേഹത്തിന്റെ ചെറുപ്പകാലം മുതൽക്ക് നമുക്ക് വായിച്ചു തുടങ്ങാം. കേ രളത്തിലെ വ്യാപകമായി ആദ്യകാല ഏലകൃഷി ആരംഭി ച്ചവരുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ്റെ പിതാവും സഹോദരങ്ങളും ഉൾപ്പെടും. ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം ഭാഗത്തായിരുന്നു കൃഷിസ്ഥലങ്ങൾ. യാത്രാസൗകര്യങ്ങൾ കുറവായിരുന്ന ആ കാലത്തു മുപ്പതിലേറെ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചിട്ടാണ് അവിടേക്കു എത്തിയിരുന്നത്. ഒരാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങളുംജോലിക്കാരോടും ഒപ്പം അവർ സഹോദരങ്ങൾ അവിടെ ഏറുമാടങ്ങൾ കെട്ടി അതിൽ താമസിച്ചായിരുന്നു ഭൂമി കൃഷിയോഗ്യമാക്കി മാറ്റിയത്. വന്യജീവിശല്യം രൂക്ഷമായിരുന്ന അന്നത്തെ കാലഘട്ടത്തിൽ അവർ ഏറ്റവും കുടുതൽ നേരിട്ടിരുന്നതു വിഷസർപ്പങ്ങളെ ആയിരുന്നു എന്നും മുള, ഈറ്റ തുടങ്ങിയവയുടെ അറ്റം കൂർപ്പിച്ച് കുന്തമായി ഉപയോഗിച്ച് മാത്രമേ അവയെ കൊല്ലാൻ കഴിഞ്ഞിരുന്നുള്ളു എന്നും പിതാവ് പറഞ്ഞത് അദ്ദേഹം ഓർത്തെടുത്തു.

പാലായ്ക്കു അടുത്ത് പൂഞ്ഞാർ ആണ് അഡ്വക്കേറ്റ് റോയിയുടെ ജന്മസ്ഥലം, ജനിച്ച ശേഷം അധികം വൈകാതെ തന്നെ അദ്ദേഹത്തെയും നെടുംകണ്ടത്തിനടുത്തുള്ള ഏലതോട്ടത്തിലേക്ക് താമസത്തിനായി കൊണ്ടു പോയി. ആദ്യകാല ഓർമ്മകളിലൊക്കെയും അവിടെയുള്ള ഏല ത്തോട്ടത്തിലെ ചെടികളുടെ നിഴൽ വീണ എന്നാൽ ചുറ്റും തെളിച്ചിട്ട ഏലച്ചെടികളുടെ ഇടയിലൂടെ ഓടിക്കളിച്ച ബാ ല്യമാണ്. അടുത്ത് തന്നെയുള്ള എൽ പി സ്‌കൂളിലാണ് പഠനം ആരംഭിക്കുന്നത്. നാലാം ക്ളാസ്സു വരെയുള്ള അ വിടുത്തെ പഠനത്തിന് ശേഷം കസിനോടൊപ്പം കാഞ്ഞിര പ്പള്ളിയിലുള്ള ജെസ്യൂട് ഫാദേഴ്‌സ് നടത്തിയിരുന്ന ഇംഗ്ലീ ഷ് മീഡിയം ബോർഡിങ് സ്‌കൂളിൽ ചേർന്നു. മൂന്നു വർ ഷത്തെ ബോർഡിംഗ് സ്‌കൂൾ പഠനം പൂർത്തിയായപ്പോ ഴേക്കും മാതാപിതാക്കളും അഞ്ചു സഹോദരികളും ഉൾ പ്പെടുന്ന അദ്ദേഹത്തിൻ്റെ കുടുംബം പൊൻകുന്നം എന്ന സ്ഥലത്ത് വീടും സ്ഥലവും വാങ്ങി മാറി താമസിച്ചു. അതെ സ്‌കൂളിൽ തന്നെ പത്താം ക്ലാസ്സുവരെ വീട്ടിൽ നിന്നും പോയി പഠിച്ചു. പ്രീഡിഗ്രിക്കു കാഞ്ഞിരപ്പള്ളിയിലെ സെയിന്റ് ഡൊമിനിക്സ് കോളേജിൽ ചേർന്നു. ആ കാലത്തു ഇടുക്കി കോട്ടയം ജില്ലകളുടെ ഒട്ടുമിക്ക ഭാഗത്തു നിന്നും കു ട്ടികൾ പഠിക്കാൻ വന്നിരുന്ന ഹൈറേഞ്ചിലെ ഏറ്റവും അ റിയപ്പെട്ട കോളേജായിരുന്നു സെയിൻ്റ് ഡൊമിനിക്‌സ് പ്രീഡിഗ്രി നല്ല മാർക്കിൽ പാസ്സായ ശേഷം ബി കോം പഠ നത്തിന് ചേർന്ന് രണ്ടാം വർഷമാണ് അദ്ദേഹം എൽ എൽ ബി എന്ന കോഴ്‌സിനെ കുറിച്ച് കേൾക്കാനിടയായത്. അന്നേ സംസാരിക്കാനും പ്രസംഗിക്കാനും ഉള്ള അദ്ദേഹ ത്തിൻ്റെ കഴിവിനെ തിരിച്ചറിഞ്ഞ സുഹൃത്ത് പറഞ്ഞത് അദ്ദേഹം ഹൃദയത്തിലെടുക്കുകയും അഞ്ചു വർഷത്തെ എൽ എൽ ബി കോഴ്‌സ് കോഴിക്കോട് ലോ കോളേജിൽ പഠി പ്പിക്കുന്നുണ്ടെന്നുള്ള വിവരം തിരക്കി അറിഞ്ഞു. പിന്നീട് ഒട്ടും താമസിക്കാതെ അദ്ദേഹം തന്നെ നേരിട്ട് കോഴിക്കോട് പോയി അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ചു കൊടുത്തു.

റോയ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിന്റെ അടിമുടിമാറ്റം കൊണ്ടുവന്നത് ആ ചുവടുവയ്പ്പായിരിക്കുമെന്നു അന്ന് ഒരുപക്ഷേ അദ്ദേഹംപോലും ചിന്തിച്ചിട്ടുണ്ടാവില്ല.

1984 ഒക്ടോബർ 31-നു ആണ് അദ്ദേഹത്തിന് ക്ലാസ് ആ രംഭിച്ചത്. അന്ന് തന്നെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചതും. ക്ലാസ് തുടങ്ങി അൽപസമയം കഴിഞ്ഞാണ് ഈ വാർത്ത ലോകം അറിയുന്നത്. അന്ന് കോഴിക്കോട് ഒരുപാട് പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായതായും ഒരാഴ്‌ച ക്ലാസ് ഇല്ലാതെ കോളേജ് അടച്ചിരുന്നതും അദ്ദേഹം ഓർക്കുന്നു.ആ ഒരാ ഴ്‌ച മേരിക്കുന്ന് ഹോസ്‌പിറ്റലിൽ ജോലി ചെയ്‌തിരുന്ന ഡോക്ടറും (മെഡിക്കൽ സുപ്രണ്ടന്റ്റ്) പിതൃസഹോദരിയുമായിരുന്ന സിസ്റ്റർ ജോസ്മേരിയുടെ ഹോസ്‌പിറ്റലിൽ ആ യിരുന്നു താമസിച്ചത്. ഇന്ദിര ഗാന്ധിയുടെ മരണാനന്തര ചടങ്ങുകൾ ടിവിയിൽ കണ്ടതും അവിടെ വെച്ചു തന്നെ. ആ ദ്യവർഷം പഠിക്കുമ്പോൾ മുതൽ പ്രസംഗവേദികളിൽ സ ജീവമാവുകയും പിന്നീട് ഓൾ ഇന്ത്യ റേഡിയോയിലും ആ കാശവാണിയിലും വിവിധ വിഷയങ്ങളിൽ പ്രഭാഷണപ രമ്പരകൾ ചെയ്യുവാനും അവസരം ലഭിച്ചിരുന്നു.

1989-ൽ എൽഎൽബി പാസായ ശേഷം അദ്ദേഹം രണ്ടു വർഷത്തോളം കൽപറ്റയിലെ ജില്ലാ കോടതിയിൽ അഭി ഭാഷക ജോലി ചെയ്‌തു. കൽപറ്റയിലെ ജോലിയും അവി ടുത്തെ സൗഹൃദങ്ങളും ഓർത്തെടുക്കുമ്പോൾ അദ്ദേഹ ത്തിൻ്റെ മുഖത്തു പുഞ്ചിരി വിടർന്നു. അദ്ദേഹത്തെയും ചേ ർത്ത് അന്ന് 25 പേരായിരുന്നു കോടതിയിൽ അഭിഭാഷക രായി ഉണ്ടായിരുന്നത്, അതുകൊണ്ടു തന്നെ പരസ്‌പരമുള്ള ഇഴയടുപ്പവും ഒത്തുചേരലുകളും എല്ലാം അവിടുത്തെ പ്രവർത്തനകാലത്തെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. 1970-നോട് അടുപ്പിച്ചു പിതാവ് വയനാട്ടിൽ ഏലത്തോട്ടം വാങ്ങിയിരുന്നതിനാലാണ് അദ്ദേഹം കൽപറ്റ തിരഞ്ഞെ ടുത്തത്. ഇന്ന് ആ ഏലത്തോട്ടം നിൽക്കുന്ന പ്രദേശങ്ങൾ 900 കണ്ടി എന്ന പേരിൽ പ്രശസ്‌തമാണ്. അഞ്ചാം ക്ലാസ്സി ൽ ബോർഡിംഗ് സ്‌കൂളിൽ ഒപ്പമുണ്ടായിരുന്ന കസിൻ ഡിഗ്രിക്ക് ശേഷം പുനെയിലെ കോളേജിൽ എൽ എൽ ബിക്കു ചേർന്നതിൽ നിന്നുമാണ് അവിടെ പൂനെ യൂണി വേഴ്‌സിറ്റിയിൽ എൽ എൽ എം കോഴ്‌സ് ഉള്ളതായി അദ്ദേ ഹം അറിയുന്നതും. പൂർണ്ണമായി മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം പ്രവേശനം ലഭ്യമായ അവിടെ ചേർന്നതാണ് റോയി എന്ന വ്യക്തിയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റ വും ഉത്തമമായ തീരുമാനം.

പൂനെ യൂണിവേഴ്‌സിറ്റിയിൽ എൽ എൽ എം കോഴ്സ് തുടങ്ങിയത് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് എടുത്ത രണ്ടു പ്രൊഫസർമാർ ചേർന്നായിരുന്നു. അവിടുത്തെ വ്യത്യസ്‌തമായ പഠന-പരീക്ഷ രീതികൾ സാമ്പ്രദായിക ഇന്ത്യൻ വിദ്യാഭ്യാസത്തിലൂടെ എത്തിയ വിദ്യാർത്ഥികൾക്ക് ബാലി കയറാമലയുമായിരുന്നു. ആദ്യ സെമസ്റ്റർ തുടങ്ങുമ്പോൾ 35 വിദ്യാർത്ഥികൾ ഉണ്ടായിരുന്നത് രണ്ടാമത്തെ സെമെസ്റ്ററിലേക്കെ ത്തിയപ്പോൾ 11 പേരായി ചുരുങ്ങി. എല്ലാ ദിവസവും ക്ലാ സുകൾ ഉച്ചക്ക് പന്ത്രണ്ടു മണിവരെയുള്ളൂ. അത് കഴിഞ്ഞാൽ ലൈബ്രറിയിലേക്ക് ഒരു ഓട്ടമത്സരമാണ് പ്രൊഫസ ർമാർ പറഞ്ഞ പുസ്‌തകങ്ങൾ കരസ്ഥമാക്കാൻ. എല്ലാ ആ ഴ്ചയുമുള്ള പ്രബന്ധ അവതരണവും ചോദ്യോത്തര വേളകളും വെള്ളം കുടിപ്പിക്കുന്നതായിരുന്നു. വിദേശ എഴുത്തുകാരുടെ പുസ്‌തകങ്ങൾ വളരെ കുറച്ചു കോപ്പികൾ മാത്രമേ ലൈബ്രറിയിൽ കാണുകയുള്ളു, പോരാത്തതി ന് അതിൽ വായിക്കാനുള്ള പേജുകളുടെ എണ്ണവും വളരെ കൂടുതലായിരുന്നു. പഠിക്കാൻ വേണ്ടി ചിലർ പുസ്‌തകം ഒളിപ്പിച്ചു വയ്ക്കുമെങ്കിൽ ചിലർ ബാക്കിയുള്ളവർ പ ഠിക്കാതിരിക്കാൻ വേണ്ടി ഒളിപ്പിച്ച രസകരമായ സംഭവ ങ്ങളുമുണ്ട്. പഠിക്കാൻ വേണ്ടിയുള്ള ഗുസ്തിമത്സരം ത ന്നെയായിരുന്നു ആ 1992-94-ലെ രണ്ടു വർഷത്തെ കാല യളവിൽ. അതുകൊണ്ടു ആ പഠനകാലം ഏറെ വെല്ലുവി ളികൾ നിറഞ്ഞതും എന്നാൽ ഉത്തമവും ഉയർന്ന ഗുണ നിലവാരം നിറഞ്ഞതുമായതിനാൽ അദ്ദേഹത്തിലെ അഭിഭാഷകനെ രൂപപ്പെടുത്തുന്നതിലെ നാഴികക്കല്ലായിരുന്നു. എൽ എൽ എം നേടിയിട്ടേയുള്ളൂ എന്ന വാശിയാണ് അവസാനം വരെ പിടിച്ചു നിൽക്കാൻ മനസ്സിന് കരുത്തായത്.

അഞ്ചു വർഷത്തെ എൽ എൽ ബി പഠനം ഒരു വിദ്യാ ർത്ഥിയെ ‘എന്താണ് നിയമം?’ (Whatislaw?) എന്നും രണ്ടു വർഷത്തെ എൽ എൽ എം ‘എന്തായിരിക്കണം നിയമം?’ (What ought to be law?) എന്നും പഠിപ്പിക്കുന്നു. എൽ എൽ എം പഠനം കഴിഞ്ഞു തിരിച്ചെത്തിയ അദ്ദേഹം കോട്ടയത്തെ എം ജി യൂണിവേഴ്‌സിറ്റിയുടെ ലോ ഡിപാർട്മെൻ്റിൽ ഗ സ്റ്റലക്ച്ചറർ ആയി പാർട് ടൈം ജോലിയിൽ പ്രവേശിക്കുകയും അവിടെ മൂന്നു വർഷത്തോളം പ്രവർത്തിക്കുകയും ചെയ്തു. ഒരു അഭിഭാഷകൻ്റെ യഥാർത്ഥ തട്ടകം കോടതി മുറികളിൽ ആണെന്നുള്ളതിനാൽ വീണ്ടും അതേ മേഖലയിലേക്ക് തന്നെ പൂർണ്ണമായും അദ്ദേഹം തിരിഞ്ഞു. അന്ന് മുതൽ ഇന്ന് വരെയുള്ള അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിൽ വർഷങ്ങൾ കഴിയുംതോറും വെല്ലുവിളികളും ജോലിഭാരവും മാനസിക അധ്വാനവും കൂടിക്കൊണ്ടിരുന്നു. ജോലിഭാരം കാരണം സമയമില്ലായ്‌മ നേരിടുന്നുണ്ടെ ങ്കിലും ചെറുപ്പത്തിൽ ധാരാളം വായിച്ചിരുന്നു. ഇന്ന് അവ മൂന്നു നാല് ദിനപത്രങ്ങളുടെയും നിയമപുസ്‌തകങ്ങളു ടെയും വായനയിലേക്ക് ചുരുങ്ങി.

ഇപ്പോൾ യാത്രകൾ മാത്രമാണ് ആശ്വാസം നൽകുന്ന ഏക ഹോബി. അദ്ദേഹം തൻ്റെ ഓരോ പഠനകാലത്തും കി

ട്ടിയ സൗഹൃദങ്ങൾ ഇന്നും ഹൃദ്യമായി സൂക്ഷിക്കുന്നുണ്ട്. അതിൽ ഒന്നാം ക്ലാസ് മുതൽ ജീവിതത്തിന്റെ ഈ കാലം വരെയും തുടർന്ന് പോരുന്നു. സാധാരണക്കാരിൽ സാ ധാരണക്കാരും പ്രശസ്‌തിയുടെ കൊടുമുടി എത്തി നിൽ ക്കുന്നവരും പലമേഖലകളിൽ പ്രഗത്ഭരായവരും ഈ സൗ ഹൃദവലയത്തിൽപ്പെടുന്നു.

അദ്ദേഹത്തിന്റെ ജൂനിയർ ആയി എത്തിയ പലരും പ്ര ഗത്ഭരായ സ്വതന്ത്ര അഭിഭാഷകരായി പ്രവർത്തന മേഖലയിൽ സജീവമാണ്. എൺപതുകളിലെ നിയമപഠനവും ഇന്നത്തെ പഠനരീതിയും തമ്മിൽ ഭയങ്കരമായ വ്യത്യാസ ങ്ങൾ ഉണ്ടെങ്കിലും ചില പ്രൈവറ്റ് കോളേജുകളിൽ നിയ മപഠനനിലവാരം വളരെ മികവുറ്റതായി മാറിയെന്നാണ് അദ്ദേഹത്തിൻ്റെ നിരീക്ഷണം, പ്രത്യേകിച്ചും പാഠ്യപദ്ധതി ഒരുപാട് മികച്ചതായി തീർന്നിരിക്കുന്നു. ഇപ്പോഴത്തെ കു ട്ടികൾ കുറച്ചുകൂടിപഠനലക്ഷ്യങ്ങളെക്കുറിച്ചു ബോധവാന്മാരും ക്രമപ്പെട്ടവരുമാണ്. ഒരു അഭിഭാഷകൻ എന്ന നിലയിൽ മുപ്പതു വർഷത്തിലേറെ പ്രവർത്തിപരിചയമെന്ന

ത് ഒരു ദീർഘകാലം തന്നെയാണ്. മാറ്റങ്ങൾ ആവശ്യമുള്ളിടത്തു ഉണ്ടാകുന്നു എങ്കിലും സുദൃഢമായ ഒരു നിയമ വ്യവസ്ഥിതി ബ്രിട്ടീഷ്‌ഭരണകാലത്തു തന്നെ ഇന്ത്യയിൽ രൂപപ്പെടുത്തി എന്നതാണ് ഇന്ത്യൻ ഭരണഘടനാ വ്യവസ്ഥ എന്നത് നിലനിൽക്കുന്നതിനുള്ള ഒരു മുഖ്യകാരണം. എത്രയോ വലിയ ദീർഘദൃഷ്ടിയോടെയാണ് അവ എഴുതിയുണ്ടാക്കിയത് എന്നത് അതിശയാവഹമാണ്. ഇന്നും പുതിയ നിയമനിർമ്മിതികൾ നടക്കുന്നുണ്ടങ്കിലും അടിസ്ഥാനം ഇപ്പോഴും വെള്ളക്കാർ നിർമ്മിച്ചതാണ്. ഒരു കേസിൻ്റെ ഓ

രോ ഘട്ടത്തിലും നിയമവ്യവസ്ഥിതി പാളിപ്പോകാതിരിക്കാ ൻ വേണ്ടി നിർമ്മിതമാണ് ആ ചട്ടക്കൂടുകൾ. എത്രയൊക്കെ തിരിമറികൾ നടത്താൻ ശ്രമിച്ചാലും നിയമത്തിന്റെ പഴുതുകൾ അടയ്ക്കാനുള്ള ശക്തമായ മാർഗങ്ങൾ അന്നേ ക്രമീകരിക്കപ്പെട്ടതിനുള്ള ഉത്തമ ഉദാഹരണങ്ങൾ അദ്ദേഹം തന്നെ നടത്തിയ കേസുകളിൽ കാണാവുന്ന താണ്.

അദ്ദേഹത്തിന്റെ അഭിഭാഷകജീവിതത്തിൽ ഏറെ വെല്ലുവിളികളും കോളിളക്കങ്ങളും സൃഷ്‌ടിച്ച കേസുകളാണ് സൂര്യനെല്ലി, വിതുര, എസ്എംഇ, പൂവരണി എന്നീ പീഡന കേസുകൾ, കുറ്റമാരോപിക്കപ്പെട്ട പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിച്ച ആ ദീർഘകാല നാളുകളിൽ അദ്ദേ ഹം നേരിട്ടത് മാനസികവും ബൗദ്ധികവും ശാരീരികവും സാമ്പത്തികവുമായ വെല്ലുവിളികൾ ആയിരുന്നു. ഒരു കേസ് എന്നതിലുപരി ഒരു ഗവേഷണ വിഷയമായി തന്നെ പരിഗണിക്കാവുന്നതാണ്. പതിനായിരക്കണക്കിന് പേജുകൾ ഉള്ള പരാതി അടിസ്ഥാനമാക്കി മാസങ്ങളോളമെടുത്ത് തയ്യാറാക്കിയ ഓരോ കേസ്‌ ഡയറിയും. മൊഴികളും തെളിവുകളും രേഖകളും കണ്ടെത്തി വായിച്ചു ഹൃദിസ്ഥ മാക്കി കോടതിക്കു ബോധ്യപ്പെടുത്തുന്നതിനിടയിൽ ആ ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങൾ അദ്ദേഹത്തിനുണ്ടായി എങ്കിലും തളരാതെ സധൈര്യം അദ്ദേഹം തന്റെ കർമ്മം ചെയ്‌തു.നീതിന്യായവ്യവസ്ഥിതികൾ വളച്ചൊടിക്കപ്പെടുന്നതും അത് ദുർവിനിയോഗിക്കപ്പെടുന്നതും അധികാരവർഗങ്ങ ൾ സ്വന്തം ലാഭത്തിനായി വ്യക്തികളെ ചൂഷണം അവരെ മുതലെടുക്കുന്നതും ഒക്കെ വെളിവാക്കിയത് ഈ കാലഘ ട്ടത്തിലെ പരീക്ഷണങ്ങളാണ്. കെട്ടിച്ചമച്ചകഥകൾക്കും ഗൂഢാലോചനകൾക്കും എണ്ണിയാലൊടുങ്ങാത്ത ഉപക ഥകൾക്കും പിറകെയാത്ര ചെയ്‌തിട്ടായാലും സത്യങ്ങളും നിജസ്ഥിതികളും മനസിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു. നിയമവും നീതിയും എവിടെ എത്തി നിൽക്കുന്നു..? ആർക്കൊക്കെ നീതി നിഷേധിക്കപ്പെട്ടു..? ആർക്കൊക്കെ നീതി ലഭിച്ചു…? ആരൊക്കെ ആരെയൊക്കെ കരുവാക്കി നാടകം കൊഴുപ്പിച്ചു…? ആരൊക്കെ പണമെറിഞ്ഞു..? ആ രുടെയൊക്കെ മുഖങ്ങൾ രക്ഷിച്ചു..? ആരുടെയൊക്കെ അഭിമാനത്തിന് ക്ഷതമേറ്റു..? എന്നതൊക്കെ പഴങ്കഥകൾ ആയി.. ഇന്നും ഒളിമറയ്ക്കു പിന്നിലുള്ള ചിലർ, അിറഞ്ഞും അറിയാതെയും ഉൾപ്പെട്ട ചിലർ…കുറ്റം ചെയ്യാഞ്ഞിട്ടും കുറ്റക്കാരാനെന്ന് സമൂഹം ചാപ്പകുത്തിയതിനാൽ മരണത്തെ സ്വീകരിച്ചവർ.. അങ്ങനെ പോകുന്നു കേ സുകളിൽ ഉൾപ്പെട്ടവരുടെ കണക്കുകൾ..

ഒരു സാധാരണ അഭിഭാഷകനിൽ നിന്നും വ്യത്യസ്‌ത മായി ദിവസവും പതിനെട്ടു മണിക്കൂറുകൾ വീതം മാസങ്ങളോളം പ്രവർത്തിക്കേണ്ടി വരിക എന്നത് ഒരു നിസാര കാര്യമല്ല. വാദിച്ച/ വാദിക്കുന്ന കേസുകളുടെ തൊഴിൽ നൈതികതയും പാലിക്കേണ്ട ഗൂഢസ്വഭാവങ്ങളും ഗൗര വവും കണക്കിലെടുക്കേണ്ടതിനാൽ ആയതിന്റെ വിശ ദാംശങ്ങളിലേക്കു കടക്കുവാൻ കഴിയില്ലെങ്കിലും ഇന്നും ഒരുപാട് പ്രാധാന്യവും ഗൗരവവുമുള്ള കേസുകൾ അ ദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. തൻ്റെ പ്രവർത്തന മേഖലയിലെ പരിചയം വച്ച് ഏറെ പ്രയാസകരമായിതോന്നു ന്നത് കുടുംബ കോടതികളിൽ എത്തുന്ന വിവാഹമോച ന കേസുകളാണെന്നു അദ്ദേഹം പറയുന്നു. പറ്റുമെങ്കിൽ ഏതു പ്രശ്‌നത്തിനും കോടതിയിലേക്ക് എത്തിക്കും മുൻ പ് തന്നെ രമ്യമായി പരിഹരിക്കപ്പെടാൻ സാധിക്കുമെങ്കി ൽ അതാകും നല്ലതു എന്നാണ് ഒരു അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ചിലപ്പോഴൊക്കെ ചില ഭീഷണികളും നേരിട്ടിരുന്നു. എന്നിരുന്നാലും തൻ്റെ ചെറിയ ലോകത്തിൽ കുറച്ചു ജൂനിയർ അഡ്വക്കേറ്റിസിനൊപ്പം അദ്ദേഹം ഇന്നും ചിട്ടയായ എന്നാൽ ലളിതമായ ഔദ്യോഗിക ജീവിതം നയിച്ച് വരുന്നു.

ലോകത്തിൽ ഏറ്റവുമധികം നിയമങ്ങൾ ഉള്ളതും എ ന്നാൽ ഏറ്റവും കുറച്ചു നീതി നടപ്പാക്കപ്പെടുന്നതുമായ രാജ്യമാകും നമ്മുടേത്. എല്ലാത്തിനും അല്ലെങ്കിൽ എന്തിനും ഏതിനും നമുക്കിവിടെ നിയമങ്ങളുണ്ട്… നിയമങ്ങൾ ഉണ്ടാകുന്നുമുണ്ട്… പക്ഷേ നിയമസംരക്ഷണത്തേക്കാ ൾ കൂടുതൽ ദുർവിനിയോഗം ചെയ്യപ്പെടുന്നതും ഇവി ടെതന്നെയാണ്. തൻ്റെ അനുഭവപരിജ്ഞാനത്തിൽ നി ന്നും അദ്ദേഹത്തിൻ്റെ ഈ അഭിപ്രായങ്ങൾ നമുക്ക് ഏറെ ചിന്തിക്കാനുള്ള വിഷയങ്ങളാണ്.

സാധാരണ ജനങ്ങൾക്കിടയിൽ ഒരു നിയമസംബ ന്ധിയായ പ്രശ്‌നം വരുമ്പോൾ മാത്രമാണ് പോലീസ് സ്റ്റേ ഷനിലോ ഒരു വക്കീലിനെയോ സമീപിക്കുന്നത്. ഇന്നത്തെ സാമൂഹികവ്യവസ്ഥിതിയിൽ ഈ രണ്ടു പക്ഷക്കാരിൽ നി ന്നും സാധാരണക്കാരന് വിശ്വസിക്കാൻ പറ്റാത്ത വിധം ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. കഴിയുമെങ്കിൽ ഒരിക്കൽ പോലും ഒരു പോലീസ് സ്റ്റേഷനിലോ കോട തിയിലോ പോകേണ്ടി വരാത്തവർ ഭാഗ്യവാന്മാരാണ് എ ന്ന് പോലും പറയേണ്ടി വരും.

ഇരുകൂട്ടർക്കിടയിലും നല്ലവർ ഉണ്ടെങ്കിലും കെട്ടവരു ടെ ചെയ്തികൾ സാധാരണക്കാരിൽ ഭീതിയുളവാക്കുന്നു. ഈയൊരു പ്രവണത മാറിവരണമെങ്കിൽ സ്‌കൂളുക ളിലെ വിദ്യാഭ്യാസ പദ്ധതിയിൽ നിയമവ്യവസ്ഥകളെക്കു റിച്ചും ഒരു പൗരൻ്റെ മൗലികാവകാശങ്ങളെക്കുറിച്ചുമുള്ള പാഠഭാഗങ്ങൾ ഉൾക്കൊള്ളിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. ഒരു സാധാരണക്കാരനെ സംബന്ധി ച്ചു എന്താണ് ജാമ്യം?, എന്തിനാണ് മുൻകൂർ ജാമ്യം?, എന്തൊക്കെയായാണ് ഒരു പൗരനുള്ള നിയമസംരക്ഷണ സാദ്ധ്യതകൾ, നിയമപാലകരുടെ മുന്നിൽ ഭയപ്പെടാതെ എങ്ങനെ സംസാരിക്കാം എന്നിനെയുള്ള അടിസ്ഥാന നി യമങ്ങളെക്കുറിച്ചുള്ള അറിവുണ്ടാകേണ്ടത് അത്യാവശ്യമാണ് എന്നാണ് അഡ്വക്കേറ്റ് റോയിയുടെ അഭിപ്രായം. ഭയമില്ലാതെ ഒരു ഉത്തമപൗരനായി എനിക്കും നിങ്ങൾ ക്കും നാളെയുടെ ജനതയ്ക്കും ജീവിക്കാൻ സാധ്യമാകട്ടെ എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

ഇന്ന് സോഷ്യൽ മീഡിയകളിലൂടെ ഒരുപാട് യുവ അഭിഭാഷകർ ജനങ്ങൾക്ക് വേണ്ടിയുള്ള നിയമപരിരക്ഷക ളെ കുറിച്ച് റീൽസും വിഡിയോസും സൃഷ്ടിക്കുന്നതും വ ളരെ അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. സാധാരണ ജനങ്ങളിലേക്ക് നിയമത്തിൻ്റെ സാദ്ധ്യതകൾ എത്തിക്കാ ൻ ഈ മാധ്യമങ്ങൾക്ക് എളുപ്പത്തിൽ കഴിയുന്നു എന്നത് പ്രശംസനീയമാണെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു

അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ കർമ്മനി രതനായ ഒരുസാധാരണക്കാരനോട്തോന്നുന്ന സ്നേഹ- ബഹുമാനങ്ങൾ കൊണ്ട് അദ്ദേഹത്തെ മനസ്സുകൊണ്ട് വന്ദിച്ചു