കോഴിക്കോട് റിയൽ എസ്റ്റേറ്റ് രംഗത്ത് പുതിയ ചുവടുവെപ്പുമായി BooMe Property Partners LLP

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് രംഗത്ത് കൃത്യമായ മാർഗനിർദ്ദേശങ്ങളിലൂടെയും സുതാര്യവും സുരക്ഷിതവുമായ സേവനങ്ങളിലൂടെയും പ്രവർത്തനം ലക്ഷ്യമിട്ട് BooMe Property Partners LLP കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ R K Square ബിൽഡിങ്ങിലാണ് സ്ഥാപനത്തിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.…

ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

ഗൃഹോപകരണ മേഖലയിലെ ആഗോള പ്രമുഖരായ BSH Hausgeräte GmbH-ന്റെ അനുബന്ധ സ്ഥാപനമായ ബിഎസ്എച്ച് ഹോം അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയില്‍ ഒരേ ദിവസം 30 പുതിയ ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ക്ക് തുടക്കമിട്ടു.ഇതോടെ രാജ്യത്തെ എക്‌സ്‌ക്ലൂസീവ് ബോഷ് ബ്രാന്‍ഡ് സ്റ്റോറുകളുടെ എണ്ണം 104ല്‍…

ഓണത്തിരക്ക്: ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. 06569 നമ്പര്‍ സ്പെഷല്‍ ട്രെയിന്‍ ഓഗസ്റ്റ് 20ന് വൈകിട്ട് 5.10ന് എസ്.എം.വി.ടി. ബംഗളൂരുവില്‍ നിന്ന് പുറപ്പെടും. ഓഗസ്റ്റ് 21ന് രാവിലെ 10ന് തിരുവനന്തപുരം നോര്‍ത്ത്…

80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സംസ്ഥാനം; ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി, വന്ദേമാതരം ആലപിച്ചില്ല

തിരുവനന്തപുരം: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം സംസ്ഥാനത്തും വിപുലമായി ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയപതാക ഉയർത്തി. ദേശീയഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പതാക ഉയർത്തൽ. ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല എന്നത് ശ്രദ്ധേയമായി. വിവിധ സേനാവിഭാഗങ്ങൾ, എൻ.സി.സി., സ്കൗട്ട് ആൻഡ് ഗൈഡ്സ്,…

കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; അരങ്ങേറിയത് നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഗാനം പൂർണമായി ആലപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സേവാദൾ നേതൃത്വത്തിലായിരുന്നു എഐസിസി…

സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി

ന്യൂഡൽഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് രാജ്യത്ത് പ്രൗഢമായ തുടക്കം. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. ഇത്തവണത്തെ ആഘോഷത്തിന് ചരിത്രപ്രാധാന്യവും ഏറെയാണ്. സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ആദ്യമായി ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിച്ചു. ‘യുവശക്തി’ക്ക് പ്രത്യേക പ്രാധാന്യം…

രാഷ്ട്രനിർമാണത്തിൽ എല്ലാവരും ഒന്നിക്കണം; ലക്ഷ്യം വികസിത ഭാരതം: രാഷ്ട്രപതി

ന്യൂഡൽഹി: രാഷ്ട്രനിർമാണത്തിനായി രാജ്യത്തെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഓരോ പൗരനും തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും കർഷകർക്കും തൊഴിലാളികൾക്കും വലിയ പങ്കുണ്ട്.…

ഇന്ത്യയുടെ വിജയഗാഥയ്ക്ക് സംഭാവന നല്‍കിയ പ്രധാന തൂണുകളിലൊന്ന് ആരോഗ്യരംഗം: ഡോ. ആസാദ് മൂപ്പന്‍

ഇന്ത്യയുടെ വിജയഗാഥയ്ക്ക് സംഭാവന നല്‍കിയ പ്രധാന തൂണുകളിലൊന്ന് ആരോഗ്യരംഗമാണെന്ന് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായിട്ടുള്ള വികസനം, ചികിത്സാ മികവ്, ഡിജിറ്റല്‍ പരിവര്‍ത്തനം, രോഗികള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം…

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ റാങ്കുകളിലുള്ള 281 പൊലീസുദ്യോഗസ്ഥരാണ് ഇത്തവണ മെഡലിന് അര്‍ഹരായത്. സേവനം, സമര്‍പ്പണം, പ്രതിബദ്ധത, മികവ് എന്നിവ പരിഗണിച്ചാണ് പുരസ്‌കാരത്തിന് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. സാധാരണയായി സ്വാതന്ത്ര്യദിനത്തിന് തലേന്നാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടിക…

ഡോ. ടി.കെ. ജയകുമാറിന് ശാരീരികാസ്വാസ്ഥ്യം; ചികിത്സയിൽ

കോട്ടയം: പ്രശസ്ത ഹൃദയചികിത്സാ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിന് ശാരീരികാസ്വാസ്ഥ്യം. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരുന്നതായാണ് റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയചികിത്സാ രംഗത്ത് നിർണായക പങ്കുവഹിച്ച ഡോ. ജയകുമാർ, നിരവധി…